RSS

ഇലാഹീ കനിവിന്‍ കവാടം തുറക്കൂ

കുറച്ച് നാളായുള്ള ഒരാഗ്രഹം അങ്ങനെ പൂവണിയുന്നു.ഒരു പാട്ട് ബ്ലോഗ് തുറക്കുന്നു ഞാന്‍ .മുഖവുരയായി ചിലത് കുറിക്കുന്നത് മാനഹാനി കുറക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.പാട്ടുകാരനല്ല പ്രിയരെ.പാട്ടിന്‍റെ എ.ബി.സി.ഡി അറിയുകയുമില്ല.കുറേ 'സംഗതികളും സാധനങ്ങളുമെല്ലാം' കൂട്ടിക്കുഴച്ച വല്ലാത്ത ഒരു സാധനമാണിതെന്നുള്ളത് നമ്മുടെ റിയാലിറ്റി ഷോകള്‍ വന്നില്ലായിരുന്നെങ്കില്‍ പടച്ചോനാണേ നമ്മളറിയില്ലായിരുന്നു.മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ മദ്രസയിലെ നബിദിനപരിപാടിക്ക് സ്റ്റേജില്‍ കയറി പാടിയതാണ് ആകെക്കൂടി പാട്ടുമായുള്ള ബന്ധം.

എന്നാലും പാട്ടുകള്‍ എനിക്ക് പ്രിയമാണ്.സംഗീതോപകരണങ്ങളുടെ അതിപ്രസരത്താല്‍ മലിനമാകാത്ത ശുദ്ധമായ,ഹൃദ്യമായ പാട്ടുകള്‍ .അണ്‍പ്ലഗ്ഡ് വെര്‍ഷനുകളോടെന്തോ പ്രിയമിച്ചിരി കൂടുതലുമാണ്.

പഴയ ഒരനുഭവം പറയാം.പാടാനുള്ള ഒടുക്കത്തെ മോഹം മൂലം ഒരു വേദിയില്‍ അഡ്മിഷന്‍ തരപ്പെടുത്തി.സ്റ്റേജില്‍ കയറുന്നതിന് മുമ്പ് ചുമ്മാ ഒന്ന് പോയി നോക്കീതാ.ഓഡിയന്‍സിന്‍റെ ബാഹുല്യം കണ്ടപ്പോഴേ മുട്ടുകള്‍ കൂട്ടിയിടിച്ചു.മൊത്തം തളര്‍ന്നു.ഒരടി നടക്കാന്‍ വയ്യാത്ത അവസ്ഥ.പാതിരാത്രിയില്‍ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നവനെപ്പോലെ തൊണ്ട വറ്റിവരണ്ടു.ഒരു ധൈര്യത്തിനായി സ്റ്റേജിന് പുറത്ത് കൂട്ടുകാര്‍ക്ക് മുമ്പില്‍ റിഹേഴ്സല്‍ നടത്തി നോക്കി.

പേടി കൊണ്ടുള്ള വിറ മൂലം 'സംഗതികളുടെ' ഒരു പ്രവാഹം തന്നെയായിരുന്നുവത്രെ.അങ്ങനെ ചില സുഹൃത്തുക്കളാണ് ആത്മാര്‍ഥമായി ഉപദേശിച്ചത്.നിനക്ക് വേറെ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാം.ദുനിയാവിലുള്ള മൊത്തം സംഗതികളും ആവാഹിച്ച് നീയിങ്ങനെ പാടിയാല്‍ ശ്രീകുട്ടനും ശരത്തുമൊക്കെ ജീവിക്കാനായുള്ള ഇച്ചിരി സംഗതിക്കായി വല്ല ഉഗാണ്ടയിലേക്കും പോകേണ്ടി വരും.ലവരെങ്ങാനും സംഗതികള്‍ കിട്ടാതെ പണി നിര്‍ത്തിയാല്‍ ...

അങ്ങനെ ഉലഹം മുഴുവനുമുള്ള മല്ലുമക്കള്‍ ഐഡിയ സൂപ്പര്‍ സ്റ്റാറിന്‍റെ സമയത്ത് ശ്രീകുട്ടന്‍റെ 'ഹി ഹി ഹീ' കേള്‍ക്കാതെ, ശരത്തിന്‍റെ ഹെയര്‍ സ്റ്റൈല്‍ കാണാതെ ചങ്ക്പൊട്ടിച്ചത്താല്‍ .ഹോ!!

സ്റ്റാര്‍ സിംഗര്‍ കാണാനായി ഊണും ഉറക്കവും മാറ്റിവെച്ച്, കെട്ടിയവനെ പട്ടിണിക്കിട്ട് എന്തിന് കൊച്ച് അമ്മിഞ്ഞക്കായ് തൊണ്ട പൊട്ടിക്കാറിയാല്‍ പോലും രഞ്ജിനിച്ചേച്ചി(മലയാളഭാഷയെ പരിപോഷിപ്പിച്ചതിന് 'എഴുത്തഛി' പുരസ്കാരത്തിന് അര്‍ഹയായിട്ടുള്ളവള്‍ ) ശൃംഗാരതരളിതയായി 'നന്‍റി' ചൊല്ലി കൈവീശി 'ബ ബ്ബായ്' പറയുന്നത് വരെക്കും കുഞ്ഞിനെ മുലയൂട്ടല്‍ വരെ മാറ്റിവെക്കുന്ന മലയാളിമംഗമാര്‍ എന്നെ ശപിച്ച് വല്ല കുരങ്ങനോ മറ്റോ ആക്കിക്കളയുമെന്നുള്ള ഭയത്താലും സ്റ്റേജില്‍ പാടാനുള്ള എന്‍റെ ആഗ്രഹം ഞാന്‍ അവസാനിപ്പിച്ചു.

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ദോഹയിലെ ഫ്ലാറ്റിലിങ്ങനെ ചടഞ്ഞിരിക്കുന്ന സമയത്ത് സംഗീതം 'എല്ലില്‍ വന്ന് കുത്തിയപ്പോള്‍ ' അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ വിധി എന്നെക്കൊണ്ട് വീണ്ടും മൈക്ക് എടുപ്പിച്ചു എന്നു പറയാം.റെക്കോര്‍ഡിങ്ങിനായി ഒരു സോഫ്റ്റ് വെയറും ഉപദേശനിര്‍ദ്ധേശങ്ങളും നല്‍കി സഹായിച്ച ബൂലോകത്തെ പാട്ടുകാരന്‍ റസീസിനും ചില എറേഴ്സ് പരിഹരിച്ചു തന്ന അപ്പുവേട്ടനും നന്ദി പറയുന്നു.

ജിപ്പൂസിന്‍റെ തൊണ്ടകീറല്‍ മൂലം ഞങ്ങള്‍ നെഞ്ചേറ്റിയ കാവ്യങ്ങള്‍ , ഹൃദയരാഗങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ വെറുക്കപ്പെട്ടതായി എന്നാരേലും മൊഴിഞ്ഞാല്‍ ഈ പാട്ടന്വേഷണ പരീക്ഷണങ്ങള്‍ക്ക് ഇതാ ഞാനിവിടെ ഫുള്‍ സ്റ്റോപ്പിടും എന്ന് ദയവായി ആരും മോഹിക്കരുത്.ഞാനൊന്ന് പാടട്ടേന്ന്.ഇനിയെന്‍റെ കാറല്‍ മൂലം ഗൂഗിളമ്മച്ചി കോപിച്ച് ബൂലോകത്തൊരു ബൂകമ്പമുണ്ടായി നിങ്ങളൊക്കെ ശത്ത് പോയെങ്കില്‍ അതെന്‍റെ വിധിയെന്ന് കരുതി ഞാന്‍ സമാധാനിച്ചോളാം :) അപ്പോ ഓക്കെ പറഞ്ഞ് പറഞ്ഞ് ഒരുപാടായി.

ലൈലാ മജ്നു എന്ന ആല്‍ബത്തിന് വേണ്ടി ജലീല്‍ കെ ബാവ എഴുതി അഫ്സല്‍ ആലപിച്ച 'ഇലാഹീ കനിവിന്‍ കവാടം തുറക്കൂ' എന്ന് തുടങ്ങുന്ന മനോഹരമായൊരു പാട്ടോടെ ഞാന്‍ തുടങ്ങുന്നു(കരോക്കെ തപ്പിയിട്ട് കിട്ടിയില്ല).ഇതിന് മുമ്പ് അഫ്സല്‍ പാടിയത് കേട്ടിട്ടുള്ളവര്‍ ക്ഷമയോടെ കേട്ടിരിക്കാന്‍ താത്പര്യപ്പെടുന്നു.ആദ്യമായ് കേള്‍ക്കുന്നവര്‍ ഇത് പോയി കേട്ട് വന്ന ശേഷം എന്നെ തെറി വിളിക്കരുതെന്നും അപേക്ഷിക്കുന്നു.



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

35 comments:

ജിപ്പൂസ് said...

ക്ഷമ ശ്ശി കുറവായതിനാല്‍ റെക്കോര്‍ഡിങ് സോഫ്റ്റ് വെയറില്‍ കുത്തിപ്പിടിച്ചിരിക്കാന്‍ വയ്യ.ചുമ്മാ അങ്ങു പാടി റെക്കോര്‍ഡി.അതിന് ഇച്ചിരി എക്കോയും കൊടുത്തു.ബാക്കിയെല്ലാം നിങ്ങളുടെ കയ്യില്‍ :)

അലി said...

നടക്കട്ടെ... നടക്കട്ടെ!
ഇപ്പൊ ഓഫീസിലാണു... റൂമിൽ പോയി പാട്ടുകേട്ടിട്ട് വിവരമറിയിക്കാം...വിവരമറിയിക്കും!

Anonymous said...

കൊള്ളാം...ശ്രമിച്ചാല്‍ ഇനിയും ഒത്തിരി ഒത്തിരി മെച്ചപ്പെടുത്താം ...വളരെ ഹൃദയ സ്പര്‍ശിയായ സ്വരം ആണ് ജിപ്പുവിനു ...

Dr.HK said...

നന്നായിട്ടുണ്ട് മോനെ ..പക്ഷെ സംഗതികള്‍ ഒന്നും പോര കെട്ടോ [:D ].കേട്ടിരിക്കും .നല്ല വോയിസ്‌ !sms ഇന്റെ ഫോര്‍മാറ്റും കുടി ഇടാമായിരുന്നു [:)]

ഹംസ said...

പാട്ടുകേട്ടു എന്‍റെ സ്വരം പോലെ തന്നെ നല്ല സ്വരം. എന്‍റെ താളം പോലെ തന്നെ നല്ല താളം . എന്‍റെ..എന്‍റെ.. അല്ലങ്കില്‍ വേണ്ട.. എന്‍റെയില്ല ജിപ്പുവിന്‍റെ പാട്ട് നന്നായിട്ടുണ്ട്.. !..
അലി ഭീക്ഷണി മുഴക്കിയാണല്ലോ പോയത് “വിവരം അറിയിക്കും” എന്ന് .. ജിപ്പൂ.. സൂക്ഷിച്ചോ സ്വന്തമായി ഒരു “കൊട്ട്വേഷന്‍“ ഉള്ള ആളാ അലി ( കോഴിക്കച്ചവടാ എന്നുമാത്രം) പിന്നെ സംഗതികള്‍ എല്ലാം Dr.HK പറഞ്ഞിട്ടുണ്ട് എന്തൊക്കയോ sms ഓ ഫോര്‍മാറ്റോ ഒക്കെ കുറവുണ്ട് എന്നു പറഞ്ഞില്ലെ എന്നാല്‍ പിന്നെ അതൊക്കെ ചേര്‍ത്ത് പാടിക്കൂടെ അല്ല അതെല്ലാം പാട്ടിന്‍റെ എവിടയാ ചേര്‍ക്കുക.. എനിക്കറിയാഞ്ഞിട്ടാട്ടോ...
എന്നാലും ജിപ്പുവിന്‍റെ പാട്ട് മുഴുവന്‍ കേട്ട എനിക്ക് ഒരു ധീരതക്കുള്ള അവാര്‍ഡ് എങ്കിലും തരണം എന്നെ സമ്മതിക്കണം :)

സമാന്തരന്‍ said...

ങ്ള് പുലിയാണ് ട്ടാ ന്ന് പറായാന്‍ ജിപ്പുവേ,ഞാനല്ല, നമ്മുടെ ശരു വരും.
നിക്ക്യൊറപ്പാ..

കുഞ്ഞൂസ് (Kunjuss) said...

"പടു പാട്ടൊന്നു പാടാത്ത കഴുതയും ഇല്ലല്ലോ"
എന്നൊക്കെ നാട്ടുകാര്‍ പറയുമായിരിക്കും, പക്ഷെ ഞാന്‍ പറയില്ല ട്ടോ.... കൊള്ളാം, ഒന്നൂടി ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്, ശബ്ദം നല്ലതാണ്.എന്തായാലും ഇത് തുടക്കമല്ലേ... ശരിയാകും, വീണ്ടും പാടുക.

Muahammad Nettur said...

ജിപ്പൂസേ കലക്കി മുത്തെ........
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്നു മനസ്സിലായി
തീ പാറുന്ന അനുഭവങ്ങള്‍ ആണല്ലോ പലരെയും കവികളും എഴുത്ത്കാരും ആക്കുന്നത്
പൊതുവേ അത്യാവശ്യം എഴുതുകയും കവിത രചിക്കുകയും ചെയ്യുന്ന
ജിപ്പുവിനെ ഒരു ഗായഗനാക്കിയത്തില്‍ ഞാന്‍ സാമ്പത്തിക മാന്ദ്യത്തെ നമിക്കുന്നു........
നീയെന്നെ ഗായഗനാക്കി സാമ്പത്തിക മാന്ദ്യമേ...........എന്ന് യേശുദാസ് സ്റ്റൈലില്‍ ഒരു പാട്ട്
ഉടനെ പ്രതീക്ഷിക്കുന്നു.(ശവത്തില്‍ കുതുന്നതല്ല കേട്ടോ തമാശിച്ചതാ.....)
എന്തായാലും ഒരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ട് കണ്ടെത്തിയത് സാമ്പത്തിക മാന്ദ്യം ആയാലും
കാരി ഓണ്‍ ,കീപ്‌ ഇറ്റ്‌ അപ്പ്‌.
വാല്‍കഷണം:സംഗതി ഉണ്ടായിട്ടോന്നുമല്ല മൈക്കല്‍ ജാക്ക്സന്‍ പാടിയത്.അല്ല പിന്നെ

Kiranz..!! said...

മനോഹരമായ ശബ്ദം ജിപ്പൂസ്..ആലാപനവും ആകർഷണീയം തന്നെ.കൂടുതൽ കോൺഫിഡൻസോടെ അങ്ങ് പാടുക.

mukthaRionism said...

പാടിക്കോ..
ഇനിയും പാടിക്കോ..
പാട്ടു പഠിച്ചിട്ടു പോയാല്‍ മതി...




തുടക്കം നന്നായി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നന്നായി പാടുന്നുണ്ട് എന്ന് സംഗീതത്തെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് തോന്നുന്നു. തുടരുക.കേള്‍ക്കാം അഭിപ്രായം പറയാം.
ദോഹ ഖത്തറില്‍ നിന്ന്
ഇസ്മായില്‍ - തണല്‍

noonus said...

മനോഹരമായ ശബ്ദം ജിപ്പൂസേ കൊള്ളാം, ഒന്നൂടി ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു തുടക്കം നന്നായി.......ഇതാ വീണ്ടും ഹംസാക്കയുടെ ബഡായി.

K@nn(())raan*خلي ولي said...

അപ്പൊ ഇങ്ങളൊരു പാട്ടുകാരനും കൂടിയാ അല്ലെ!
കലക്കി മച്ചാ കലക്കി.
'ചിന്ത'യും 'ജാലക'വും കല്ലിവല്ലി.
മെഹ്ഫില്‍ വിജയിക്കട്ടെ.

rafi chattuva said...

eda jipposee kalakki veendum paduka paadi teliyuka nhangal koodeyundu .

thanzy said...

അസ്സലാമു അലിക്കും സോദരാ,
സത്യം പറയട്ടെ നീ ഇങ്ങനെത്തെ ഒരു കലാപ കാരിയനെന്നു കരുതിയില്ല, നീ ഇങ്ങനെ പാടിയ എനിക്ക് കരയാന്‍ തോന്നുന്നു ...
അടിപൊളി മുത്തെ .....
ഞാനാശിച്ചു പോയി, നീ എപ്പോളും വീട്ടില്‍ ഇങ്ങനെ വെറുതെ ഇരുന്നാ നമുക്കൊക്കെ കൊറേ പാട്ട് കേക്കായിരുന്നു,
ഹി ഹീ ...... മുഹമ്മദ്ക പറഞ്ഞത് പോലെ വീണ്ടും ഒരു സാമ്പത്തിക മാന്ധ്യത്തിനായി കാത്തിരിപ്പാണ് ,

കുറ്റൂരി said...

ഇനിയ്പ്പൊ ജോലിയില്ലെന്നുൾല പരാതിയുണ്ടാവില്ലല്ലോ? അല്ലെ? എങ്ങനെയെങ്കിലും പാടി ജീവിക്കാം....

ജിപ്പൂസ് said...

@അലിക്ക.
അറിയിക്കണേ :)

@ആദിലാത്ത.
ഇനീം മെച്ചപ്പെടുത്താനോ..നടക്കത്തില്ല കേട്ടോ.ഇപ്പോ തന്നെ രണ്ടാഴ്ച വലിക്കാനുള്ള 'വീപ്പ്' ഇതില്‍ പോയി.

@എച്ച്.കെ ഇക്ക.
ചിലരുടെ കഞ്ഞികുടി മുട്ടിക്കണ്ടാന്ന് കരുതീട്ടല്ലേ.അല്ലാണ്ട് മ്മ്ടെ അടുത്ത് സംഗതിക്ക് വല്ല കുറവൂണ്ടോ?തൊണ്ടീക്കം ഉണ്ടായിരുന്നോണ്ട് വിചാരിച്ച പോലെ പാടാന്‍ കഴിഞ്ഞിട്ടില്ല.അടുത്ത റൗണ്ടീക്ക് പോകാന്‍ എനിക്ക് നിങ്ങടെ ഹെല്‍‌പ്പ് കൂടിയേ തീരൂ.എനിക്ക് SMS ചെയ്യേണ്ട ഫോര്‍മാറ്റ്.ISRO SPACE JIPPOOS (ജെ ഐ പി പി ഒ ഒ എസ്) തെറ്റല്ലേ...

@ഹംസക്ക.
അടുത്ത ഒരു പാട്ടു കൂടെ കേള്‍ക്കൂ.എന്നിട്ട് തരാം ധീരതക്കുള്ള അവാര്‍ഡ്(ഇങ്ങളു ബാക്കി ഉണ്ടേല്‍)

@സമാന്തരേട്ടന്‍.
ഇവിടൊക്കെ ഉണ്ടല്ലേ.ന്നാലും നിങ്ങളു പറയൂല്ലാന്നന്നെ.അയല്‍ക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും ഒരുപകാരോല്ല ഇക്കാലത്ത്.
പിന്നെ ഇപ്പോ ആനകളൊന്നും വരുന്നില്ലേ.ട്രെയിനോടിച്ച് കേറ്റാന്‍ :)

@കുഞ്ഞൂസ്.
കഴുതയും ഈ ഭൂമിയുടെ അവകാശിയാട്ടോ.കഴുതക്കും ഇല്ലേ ഹേ..മനുഷ്യാവകാശങ്ങള്‍.നന്നാക്കാന്‍ ശ്രമിക്കാം ചേച്ചീ...

@മുഹമ്മദ്.
ശവത്തിലിട്ട് നാലഞ്ച് കുത്ത് കുത്തീട്ട്.ഇജ്ജൊന്നും ചെയ്തില്ലാന്നോ!!
എന്നാലും എന്നിലെ 'പ്രതിഭയെ' കണ്ടെത്തിയ മുഹമ്മദിന് ഒരു കൈ.പുകഴ്ത്തിയതിന് ട്രീറ്റ് ദുബായീ വരുമ്പൊ തരാംട്ടാ..

ജിപ്പൂസ് said...

@കിരണ്‍ ചേട്ടന്‍.
പ്രോത്സാഹനത്തിന് നന്ദിയുണ്ട് കേട്ടോ.കോണ്‍ഫിഡന്‍സ് ഇനീം വേണംല്ലേ.അടുത്ത പാട്ടില്‍ നോക്കട്ടെ.

@മുഖ്ത്താര്‍ക്ക.
നിങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നാ തീരുമാനം.

@ഇസ്മായില്‍ക്ക.
നിങ്ങളിങ്ങനെ പ്രചോദിപ്പിക്കരുത് കേട്ടോ.അനുഭവിക്കേണ്ടി വരുമേ :)

@കണ്ണൂരാന്‍.
ഏയ് അത്രക്കൊന്നുല്ല ഭയ്യാ.ജീവിച്ച് പോകാനായി ചുമ്മാ ചില തരികിടകള്‍ :)

@റാഫി.
നിങ്ങളൊക്കെ കൂടെയുണ്ടല്ലേ.അവിടെത്തന്നെ ഉണ്ടാവണേ...

@തന്‍സി.
രണ്ട് വരി മൂളിയതിനാണോടാ എന്നെ പിടിച്ചൊരു കലാപകാരിയാക്കിയത്.പിന്നെ അന്‍റെ ആശ.ആശയൊക്കെ നല്ലതാ.ആശിക്കേണ്ട പ്രായവുമാണ്.ബട്ട് ഇമ്മാതിരി ആശ ഇനി മാണ്ടാട്ടാ.ഒരു പണി കിട്ടീട്ട് വേണം രണ്ട് പെണ്ണ് കെട്ടാന്‍‌ന്ന് കരുതി ഇരിക്കുമ്പൊഴാ ഓന്‍റെ ഒടുക്കത്തെ ഒരാശ.അല്ലെങ്കിത്തന്നെ നിന്നെപ്പോലുള്ള കൊച്ചു ക്ടാങ്ങള്‍ക്കൊന്നും അറിയില്ലെടാ കെട്ട് പ്രായം കഴിഞ്ഞ് പുര നിറഞ്ഞ് നിക്കണതിന്‍റെ ദെണ്ണം :(

@കുട്ടൂരി.
എന്നെ കാബൂളിവാലാന്ന് ഒന്ന് വളഞ്ഞ് വിളിച്ചതല്ലേ താങ്കള്‍.മനസ്സിലായീട്ടാ..

vasanthalathika said...

ഏതായാലും കല്ലും ചെരിപ്പും വാരിക്കൂട്ടുന്ന പാട്ടല്ല.ഫ്ലാട്ടിനുവേണ്ടി പാടുന്നില്ലല്ലോ.അല്ലെ?
തരക്കേടില്ല.ശബ്ദം ഒന്നുകൂടി തുറക്കൂ.അക്ഷരങ്ങള്‍ക്ക് സ്ഫുടത വേണം.പിന്നെ...അല്ലെങ്കില്‍ വേണ്ട..അത് പിന്നീട് പറയാം.

ആര്‍ബി said...

kollaaam...

raseeesinte aduthekkilla tto

Junaiths said...

ചക്കരെ...................അങ്ങട് പാടി തെളിയെടാ...ഞാനുണ്ട് കൂടെ ...പോട്ടെ ഞങ്ങളെല്ലാമുണ്ട്.......

Akbar said...

പുതിയ സംരംഭ ത്തിനു ഒടുക്കത്തെ ആശംസകള്‍. ജിപ്പൂസിന്റെ പാട്ട് കേട്ടിട്ടില്ല. റൂമില്‍ പോയി ഒന്ന് കേള്‍ക്കട്ടെ. എന്നിട്ട് പറയാം "സംഗതികള്‍" ഉണ്ടോ ഇല്ലേ എന്ന്.

കുരുത്തം കെട്ടവന്‍ said...

മോനേ, ടെംബോ വന്നില്ല കെട്ടൊ! അവിടെയും ഇവിടെയും ഒക്കെ സ്കിപ്പായി!! ഇതാരാ എഴുതിയെതെന്ന് മോനറിയാമോ?! എതായാലും ഞാനല്ല. എന്നാലും ആകെമൊത്തത്തില്‍ വല്യ പ്രശ്ച്നമില്ല. ഇതിപ്പോ ആദ്യ റൌണ്ടല്ലേ. മാര്‍ക്ക്‌ കുറഞ്ഞാലും എസ്‌ എം എസ്‌ ഒട്ടും കുടാതെ നോക്കണെ! ഇല്ലെങ്കില്‍ രണ്ടാം റൌണ്ടിലെത്തിയാലോ?!

എന്‍.ബി.സുരേഷ് said...

ജിപ്പൂസേ ആ രഞ്ജിനിക്കിട്ട് എഴുത്തച്ചി പുരസ്കാരം കൊടുത്തതിന് ഇരിക്കട്ടെ ഒരു കൈയടി.

പാട്ടുകച്ചേരിക്ക് പക്കമേലം വേണമെങ്കിൽ വിളിക്കണം കേട്ടോ.

ഉസ്താദ് said...

ഔ ന്റെ പൊന്നാരെ ജിപ്പൂ...റമളാൻ മാസായിട്ട് മതിയാർന്നു ഈ സാഹസം അങ്ങിനെയാണങ്കിൽ കേൾക്കുന്നവർക്ക് ക്ഷമയുടെ കൂലി ഇപ്പോഴത്തതിന്റെ ഇരട്ടി കിട്ടുമല്ലോ????....ഭാവുകങ്ങൾ

TPShukooR said...

പാട്ട് നന്നായിട്ടുണ്ട് ജിപ്പൂസ്, മുസിക്കിനോട് പ്രത്യേക വിരോധമൊന്നും ഇല്ലെന്നു കരുതുന്നു. ഇടയ്ക്കിടെ പാടുക. പോസ്റ്റ്‌ ചെയ്യുക.
മാപ്പിളപ്പാട്ട് ലോകത്തെ ഒരു അതികായനെ ഇവിടെപരിചയപ്പെടുമല്ലോ...

musthu said...

പാട്ട് പാടി ഉറക്കം ഞാന്‍ താമരപൂം പൈതലേ ..................


നിനക്ക് വേറെ പനിയോന്നുമില്ലെടാ അദ്വാനിക്കാന്‍ വന്നിട്ട് അവന്‍ ബ്ലോഗില്‍ കുറിപ്പും പാട്ടും എഴുതി കളിക്കുവ ഇവനെയൊക്കെ എന്താവേണ്ടാത് ഹേം അല്ല പിന്നെ..........

ഇവിടുന്നു രക്ഷപെടാന്‍ നോക്കടെയ്
www.musthushere.blogspot.com
pls visit my blog

ജിപ്പൂസ് said...

@വസന്തലതിക.
ശബ്ദം ഒന്നൂടെ തുറക്കണം,അക്ഷരസ്ഫുടത പോര.പിന്നെ...
എന്താ നിര്‍ത്തിക്കളഞ്ഞേ വസന്തലതിക ചേച്ചീ.ഇപ്പറഞ്ഞതൊക്കെ അടുത്ത പാട്ടില്‍ ശ്രദ്ധിക്കാം.അപ്പോ ഓക്കെ ബാക്കി പോരായ്മകള്‍ പിന്നീട് :)

@ആര്‍ബി.
'ഏത് കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാ'.അതോണ്ട് പറഞ്ഞതല്ലേടാ ആര്‍ബീ? വെറുതെ ന്റെ ഒരു സമാധാനത്തിനാ :(

@ജുനൈദ്ക്ക.
ഇത് കേട്ടാ മതി.എപ്പോ പാടി തെളിഞ്ഞെന്ന് ചോയ്ച്ചാ മതി.

@അക്ബര്‍ക്ക.
ഒടുക്കത്തെ ആശംസകള്‍ക്ക് ഒടുക്കത്തെ നന്ദ്രി.പോയിട്ട് ഒരു വിവരോല്ലല്ലോ?പാട്ട് കേട്ടാ ?

@കുരു.
ടെംബോക്കും വാനിനും ബ്രേക്കിത്തിരി കുറവായിരുന്നു.അതാ സ്കിപ്പായേ.പിന്നേയ് ഹംസാക്കാക്ക് ചുവപ്പന്‍ പട്ടുറുമാലില്‍ പൊതിഞ്ഞൊരു സുവര്‍ണ്ണ അരിവാള്‍ സമ്മാനിച്ചെങ്കിലും ഞാന്‍ രണ്ടാം റൗണ്ടില്ലെത്തും.നോക്കിക്കോ..

@സുരേഷ് മാഷ്.
കയ്യടിക്ക്(പാട്ടിനല്ലെങ്കിലും) നന്ദി കേട്ടോ.പക്കമേളം വേണ്ടി വരുമ്പോള്‍ വിളിക്കാമേ...

@ഉസ്താദ്.
അപ്പോള്‍ ഇങ്ങളെക്കൊണ്ട് ക്ഷമിപ്പിച്ചതിന്റെ കൂലിയുടെ കമ്മീഷന്‍ കൂലി എനിക്കും കിട്ടുമായിരുന്നല്ലേ.അങ്ങനൊരു ചിന്ത പോയില്ല ഉസ്താദേ.എന്തായാലും ഉസ്താദിനായി റമളാനിലും ഒരു പോസ്റ്റിറക്കാം കെട്ടോ.റമളാന്‍ ഓര്‍ത്ത് അന്നും ക്ഷമിക്കണേ :)

@ഷുക്കൂറിക്ക.
ഇടക്കിടെ പാടണമെന്നും പോസ്റ്റണമെന്നും ആഗ്രഹമുണ്ട്.ബട്ട് ഇതില്‍ കുത്തിപ്പിടിച്ചിരിക്കാന്‍ ഒടുക്കത്തെ മടിയാണെന്നേയ്.കമന്റുകള്‍ക്ക് മറുപടി എഴുതണമെന്ന് കരുതീട്ടന്നെ കൊറേയായി.ഇപ്പോഴാണ് ഇരിക്കാന്‍ തോന്നിയത്.
ലിങ്കില്‍ പോയി പോസ്റ്റ് വായിച്ചു.ചില പാട്ടുകള്‍ കേട്ടിട്ടുണ്ടെങ്കിലും ടി.പിയെന്ന പുലിയെപ്പറ്റി കൂടുതല്‍ അറിഞ്ഞത് ഇപ്പോഴാണ്.പരിചയപ്പെടുത്തലിന് നന്ദി.

@musthu (muhlis).
പണിയൊന്നുമില്ല സാറേ.പണിയെന്തെങ്കിലും ഉണ്ടോ കയ്യില്‍ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മോനേ...കുട്ടാ സംഗതി പോരാ..
പാടി ശരിയാക്കണം കേട്ടാ...
നല്ല ശംബ്ദം..
ഖത്തറില്‍ എവിടെയാ?
ഞാനും ഒരു ഖത്തറുകാരനാ..

Aisibi said...

ഇങ്ങളെ സമണ്ടിനെ.. ഒരിതുണ്ട്, ഏത്? ഹഖ്! അയിനൊരു കള്ളത്തരില്ല!

gulfmallu said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു
വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌
ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്‌
മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍
വെബ്‌ ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍
മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

Read More

www.gulfmallu.tk
The First Pravasi Indian Network

Anees said...

:)

HAMZA ALUNGAL said...
This comment has been removed by the author.
Yasmin NK said...

ആശംസകള്‍...കുറുമ്പടീടെ പോസ്റ്റ് വഴി വന്നതാണു.വീണ്ടും വരാം.

Unknown said...

എസ് എം എസ് അയക്കേണ്ടി വരുമോ..

Post a Comment

കയ്യിലുള്ളതെന്താ കല്ലോ ചെരിപ്പോ?
എന്തായാലും ഇങ്ങു പോന്നോട്ടെ...